LiveTV

Live

Kerala

കോവിഡ് സെന്‍ററിലെ റിമാന്‍ഡ് പ്രതിയുടെ മരണം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഷമീറിന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി

കോവിഡ് സെന്‍ററിലെ റിമാന്‍ഡ് പ്രതിയുടെ മരണം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്‍ററിലെ റിമാന്‍ഡ് പ്രതി ഷമീറിന്‍റെ മരണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഷമീറിന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. കുറ്റക്കാരെന്ന് തെളിഞ്ഞാൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.

ഷമീറിന്‍റെ മരണത്തിൽ ഭാര്യ സുമയ്യ ജയിൽ മേധാവി ഋഷിരാജ് സിങ് ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ മീഡിയവണിലൂടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി.

അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർമാരായ റിജു, സുഭാഷ് അസിസ്റ്റന്‍റ് സൂപ്രണ്ട് അതുൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിനെയും ചുമതലപ്പെടുത്തി. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ നേർത്തെ ജയിൽ ഡി.ജി.പി സസ്പെൻഡ് ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.