LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

20 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 107 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു‍.107 പേര്‍ രോഗമുക്തി നേടി. 20 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്. 93,744 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 3,02,017 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകള്‍ പരിശോധിച്ചു. 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് പ്രഖ്യാപിച്ചു. അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.