LiveTV

Live

Kerala

ന്യൂനപക്ഷ കോളേജുകളിലെ മുന്നാക്ക സംവരണം; ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

എന്‍ട്രന്‍സ് കമ്മീഷ്ണറോട് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ കോളേജുകളിലെ മുന്നാക്ക സംവരണം; ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂനപക്ഷ പദവിയുള്ള എഞ്ചിനിയറിങ് കോളേജുകളില്‍ മുന്നാക്ക സംവരണ സീറ്റുകള്‍ അനുവദിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. എന്‍ട്രന്‍സ് കമ്മീഷ്ണറോട് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ ഒഴികെയാണ് മുന്നാക്ക സംവരണം അനുവദിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള രണ്ട് എഞ്ചിനിയറിങ് കോളേജുകളില്‍ ഇതിന് വിരുദ്ധമായി മുന്നാക്ക സംവരണം നടപ്പാക്കിയിരുന്നു. ഇത് മാധ്യമം പത്രം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റദ്ദാക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.