LiveTV

Live

Kerala

എതിര്‍പ്പറിയിച്ച് ഇരുപാര്‍ട്ടികളിലെയും ഒരുവിഭാഗം നേതാക്കള്‍: ജെഡിഎസ്-എല്‍ജെഡി പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം വൈകും

അഡ്ഹോക്ക് കമ്മറ്റി യോഗത്തിന് ശേഷം ജെഡിഎസ് നേതാക്കള്‍ ഇന്നലെ എം.വി ശ്രേയംസ് കുമാറുമായി കൊച്ചിയില്‍ കൂടിക്കാഴ്ച് നടത്തിയിരുന്നു

എതിര്‍പ്പറിയിച്ച് ഇരുപാര്‍ട്ടികളിലെയും ഒരുവിഭാഗം നേതാക്കള്‍: ജെഡിഎസ്-എല്‍ജെഡി പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം വൈകും

ജെഡിഎസ് - എല്‍ജെഡി പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം വൈകും. ലയനത്തിന് എതിര്‍പ്പറിയിച്ച് ഇരുപാര്‍ട്ടിയിലെയും ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയതായാണ് സൂചന. ഭാരവാഹിത്വ സംബന്ധിച്ചുള്ള ആശങ്കയും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

അഡ്ഹോക്ക് കമ്മറ്റി യോഗത്തിന് ശേഷം ജെഡിഎസ് നേതാക്കള്‍ ഇന്നലെ എം.വി ശ്രേയംസ് കുമാറുമായി കൊച്ചിയില്‍ കൂടിക്കാഴ്ച് നടത്തിയിരുന്നു. ലയനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇന്നലെ നടന്നത്. എന്നാല്‍ ഇരുപാര്‍ട്ടികളിലെയും ഒരു വിഭാഗം നേതാക്കള്‍ ആശങ്കയിലാണ്.

ലയിച്ചാല്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കില്ലെന്നാണ് ഇവരുടെ ആശങ്ക. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ഈ ആശങ്ക താഴെതട്ടിലുള്ള പല നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ സ്ഥാനമാനങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.

താഴെ തട്ടിലുള്ള നേതാക്കന്മാര്‍ക്ക് പുറമേ സംസ്ഥാന നേതൃത്വത്തിലുള്ള ചില നേതാക്കള്‍ക്കും സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ആശങ്കയുണ്ട്. നിയമസഭാ തെരഞ്ഞടുപ്പില്‍ മുന്നണിക്കകത്ത് എത്ര സീറ്റ് ലഭിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.