LiveTV

Live

Kerala

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സര്‍ക്കാര്‍ ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് കെ.പി.എം.എസ്

സുപ്രീം കോടതി തിരസ്കരിച്ച ആശയമാണ് സാമ്പത്തിക സംവരണം. സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമരം ചെയ്യുമെന്നും പുന്നല ശ്രീകുമാര്‍

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സര്‍ക്കാര്‍ ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് കെ.പി.എം.എസ്

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയതിനെതിര കേരള പുലയര്‍ മഹാ സഭ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രീണിപ്പിക്കുകയാണെന്ന് കെ.പി.എം.എസ്. സെക്രട്ടറി പുന്നല ശ്രീകുമാര്‍ മീഡിയവണിനോട് പറഞ്ഞു. സുപ്രീം കോടതി തിരസ്കരിച്ച ആശയമാണ് സാമ്പത്തിക സംവരണം. സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമരം ചെയ്യുമെന്നും പുന്നല പറഞ്ഞു.

അതേസമയം മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംവരണത്തിന്‍റെ പേരില്‍ മുസ്‍ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"മുസ്‍ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പൊ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നത്."