LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ്; പ്രധാനപ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു

അല്‍പ്പസമയം മുമ്പാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഈ കേസിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജന്‍സികളെല്ലാം പറയുന്ന പ്രതിയാണ് റബിന്‍സ്

സ്വര്‍ണക്കടത്ത് കേസ്; പ്രധാനപ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി റബിന്‍സിനെ കൊച്ചിയിലെത്തിച്ചു. അല്‍പ്പസമയം മുമ്പാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഈ കേസിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജന്‍സികളെല്ലാം പറയുന്ന പ്രതിയാണ് റബിന്‍സ്.

ഫൈസല്‍ ഫരീദ് റബിന്‍സ് എന്നീ രണ്ട് പ്രതികളെ ദുബൈ ഭരണകൂടം നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അവരുടെ നിരീക്ഷണത്തിലാണ് ഈ രണ്ട് പ്രതികളും ഉള്ളതെന്ന് നേരത്തെ തന്നെ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.