LiveTV

Live

Kerala

മുന്നാക്ക സംവരണം; സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് വെള്ളാപ്പള്ളി

''ദേവസ്വം ബോർഡിൽ സംവരണം നടപ്പിലാക്കിയതിനെ അന്നേ എതിർത്തിരുന്നു. എസ്.എൻ.ഡി.പിയിൽ വിഷയം ചർച്ച ചെയ്യും''

മുന്നാക്ക സംവരണം; സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് വെള്ളാപ്പള്ളി

മുന്നാക്ക സംവരണം നടപ്പാക്കുന്നതില്‍ സംസ്ഥാന സർക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോർഡിൽ സംവരണം നടപ്പിലാക്കിയതിനെ അന്നേ എതിർത്തിരുന്നു. എസ്.എൻ.ഡി.പിയിൽ വിഷയം ചർച്ച ചെയ്യും.

സംവരണം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം സംവരണ രീതിയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും രംഗത്തെത്തി. മുന്നാക്ക സംവരണത്തിലുണ്ടായ പുതിയ ഉത്തരവില്‍‌ മാറ്റം വേണം. നിലിവിലെ വ്യവസ്ഥ തുല്യ നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.