LiveTV

Live

Kerala

''സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍‌ഗീയവാദികള്‍'' - എ. വിജയരാഘവന്‍

നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംവരണത്തിന്‍റെ പേരില്‍ മുസ്‍ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍

''സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍‌ഗീയവാദികള്‍'' - എ. വിജയരാഘവന്‍

മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എ.വിജയരാഘവന്‍. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംവരണത്തിന്‍റെ പേരില്‍ മുസ്‍ലിം ലീഗ് മതഏകീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.

"മുസ്‍ലിം ലീഗാണ് മുന്‍കൈ എടുക്കുന്നത്. തീവ്രമായ വര്‍ഗീവത്ക്കരണം നടത്തുക എന്ന ഒരു രീതി ഇപ്പോള്‍ നടപ്പിലാക്കുകയാണ്. അപ്പൊ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തി മതഏകീകരണമുണ്ടാക്കാന്‍ ശ്രമിച്ച് തീവ്രവര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാനാണ് ലീഗ് ഇക്കാര്യത്തില്‍ ശ്രമിക്കുന്നത്."