LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

20 പേര്‍ ഇന്ന് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. 7107 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 20 പേര്‍ ഇന്ന് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. 7107 പേര്‍ രോഗമുക്തി നേടി. 93,744 ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 3,02,017 ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. അഞ്ച് പ്രദേശങ്ങളെ ഒഴിവാക്കി. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.