LiveTV

Live

Kerala

തോക്കുള്‍പ്പെടെ മാരകായുധങ്ങള്‍ പൂജിച്ച് കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

നിരവധി അക്രമ, വര്‍ഗീയ കേസുകളില്‍ പ്രതിയായ ഇയാളെ ഭൂരിഭാഗം കേസിലും അറസ്റ്റോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല

തോക്കുള്‍പ്പെടെ മാരകായുധങ്ങള്‍ പൂജിച്ച് കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ആയുധപൂജക്ക് മാരകായുധങ്ങള്‍ നിരത്തി കലാപാഹ്വാനവുമായി ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ്. ആയുധം താഴെവെക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നും ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരവുമാണെന്ന് എഴുതിയ കുറിപ്പോടെയാണ് ചിത്രങ്ങള്‍ തന്‍റെ ഫേസ്ബുക്ക് എകൗണ്ടിലൂടെ പ്രചരിപ്പിച്ചത്. തോക്ക്, റിവോള്‍വര്‍, വാള്‍, മഴു, കത്തി തുടങ്ങി നിരവധി ആയുധങ്ങളാണ് പൂജക്കായി നിരത്തിവെച്ചിരിക്കുന്നത്.

മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇതെന്നും തുടങ്ങുന്ന വിദ്വേഷ പ്രസ്താവനയും കൂടെ പോസ്റ്റിലുണ്ട്.

തോക്കുള്‍പ്പെടെ മാരകായുധങ്ങള്‍ പൂജിച്ച് കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കേരള പൊലീസിന്‍റെ മൗനത്തേയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

തോക്കുള്‍പ്പെടെ മാരകായുധങ്ങള്‍ പൂജിച്ച് കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

നിരവധി ട്രോളുകള്‍ ഇതിനകം ഇറങ്ങി കഴിഞ്ഞു. കേരള പൊലീസിനോട് കേസെടുക്കുന്നില്ലേ, എന്ന ചോദ്യത്തിന് 'വല്യ മാരാകയാധുങ്ങളെന്നുപറഞ്ഞിട്ടെന്താ ലഘുലേഖയില്ലല്ലോ' എന്ന് കേരള പൊലീസ് ചോദിക്കുന്നതായി പരിഹസിക്കുന്നതടക്കം നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തോക്കുള്‍പ്പെടെ മാരകായുധങ്ങള്‍ പൂജിച്ച് കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ്; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

നിരവധി അക്രമ, വര്‍ഗീയ കേസുകളില്‍ പ്രതിയായ ഇയാളെ ഭൂരിഭാഗം കേസിലും അറസ്റ്റോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.