LiveTV

Live

Kerala

വാളയാര്‍ കേസില്‍ പെണ്‍‍കുട്ടികളുടെ അച്ഛനോട് കുറ്റമേ‍‍‍റ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചെന്ന് കുടുംബം‍‍‍

പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും സോജന്‍ പറഞ്ഞു. ഇതില്‍ മനംനൊന്ത് മക്കള്‍ മരിച്ച അതേ സ്ഥലത്ത് താനും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അച്ഛന്‍ വെളിപ്പെടുത്തി

വാളയാര്‍ കേസില്‍ പെണ്‍‍കുട്ടികളുടെ അച്ഛനോട് കുറ്റമേ‍‍‍റ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചെന്ന് കുടുംബം‍‍‍

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കുറ്റമേറ്റെടുക്കാന്‍ ഡി.വൈ.എസ്.പി സോജന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍‌. പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും സോജന്‍ പറഞ്ഞു. ഇതില്‍ മനംനൊന്ത് മക്കള്‍ മരിച്ച അതേ സ്ഥലത്ത് താനും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അച്ഛന്‍ വെളിപ്പെടുത്തി. കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡി.വൈ.എസ്.പിയായിരുന്ന സോജന്‍ ശ്രമിച്ചതെന്നും അമ്മ ആരോപിച്ചു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പെണ്‍ക്കുട്ടികളുടെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു.