LiveTV

Live

Kerala

പി സി തോമസ് എന്‍ഡിഎ വിടുന്നു

എൻഡിഎയിൽ ഒരു പരിഗണനയും ലഭിച്ചില്ലെന്നും ബിജെപി നേതൃത്വം വാക്ക് പാലിച്ചില്ലെന്നും പി സി തോമസ് മീഡിയവണിനോട്

പി സി തോമസ് എന്‍ഡിഎ വിടുന്നു

പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എന്‍ഡിഎ വിടുന്നു. എൻഡിഎയിൽ ഒരു പരിഗണനയും ലഭിച്ചില്ലെന്നും ബിജെപി നേതൃത്വം വാക്ക് പാലിച്ചില്ലെന്നും പി സി തോമസ് മീഡിയവണിനോട് പറഞ്ഞു.

കോണ്‍ഗ്രസുമായി ഔദ്യോഗികമായ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും എന്‍ഡിഎയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പി സി തോമസ് പറയുന്നു. ഇക്കാര്യം കേന്ദ്രനേതാക്കളെയും സംസ്ഥാന നേതാക്കളെയും അറിയിച്ചിട്ടുണ്ട്.

യുഡിഎഫ് നേതാക്കളുമായി അനൌദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാളെ ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. ജോസ് കെ മാണിയുടെ തീരുമാനം അബദ്ധമാണെന്നും എല്‍ഡിഎഫുമായി ഒരു സഹകരണവും ഉണ്ടാകില്ലെന്നും പി സി തോമസ് പറഞ്ഞു.

ബിജെപി ഉറപ്പു പറഞ്ഞ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ കൂടി ലഭിക്കാതിരുന്നതോടെയാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം. 2018ല്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചില്ല. ഇതാണ് അതൃപ്തിക്ക് പ്രധാന കാരണം.