LiveTV

Live

Kerala

മുന്നാക്ക സംവരണം: സര്‍ക്കാര്‍ സര്‍വീസില്‍ മെറിറ്റ് ക്വാട്ടയില്‍ വന്‍ നഷ്ടം

50 ശതമാനം സംവരണം 50 ശതമാനം മെറിറ്റ് എന്നത് 40 ശതമാനം മെറിറ്റും 60 ശതമാനം സംവരണവും ആയി.

മുന്നാക്ക സംവരണം: സര്‍ക്കാര്‍ സര്‍വീസില്‍ മെറിറ്റ് ക്വാട്ടയില്‍ വന്‍ നഷ്ടം

മുന്നാക്ക സംവരണം നടപ്പാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഓപണ്‍ മെറിറ്റ് ക്വാട്ടയില്‍ വന്‍ നഷ്ടം. ആകെ തസ്തികയുടെ 10 ശതമാനം മുന്നാക്ക വിഭാഗത്തിന് മാറ്റിവെച്ചതോടെ ഓപണ്‍ മെറിറ്റ് തസ്തിക 40 ശതമാനമായി കുറഞ്ഞു. ഒന്‍പതാം നിയമനം മുന്നാക്ക വിഭാഗത്തിന് നല്‍കുന്ന തരത്തിലാണ് സംവരണ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത്.

മുന്നാക്ക സംവരണം നടപ്പാക്കാനായി സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറത്തു വന്നതോടെയാണ് ജനറല്‍ ക്വാട്ടയിലെ നഷ്ടം വ്യക്തമായത്. പുതിയ ഉത്തരവിലെ റൊട്ടേഷന്‍ വ്യവസ്ഥയനുസരിച്ച് 100 തസ്തികയില്‍ 10 തസ്തിക മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അതായത് ആകെ തസ്തികയുടെ 10 ശതമാനം സംവരണം.

ആകെ തസ്തികയുടെ 10 ശതമാനം മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കുമ്പോള്‍ പൊതുവിഭാഗത്തിനായി മാറ്റിവെച്ച 50 ശതമാനം 40 ശതമാനമായി മാറും. 50 ശതമാനം സംവരണം 50 ശതമാനം മെറിറ്റ് എന്നത് 40 ശതമാനം മെറിറ്റും 60 ശതമാനം സംവരണവും ആയി. അതായത് ജനറല്‍ ക്വാട്ടയില്‍ പ്രവേശനം നേടാന്‍ കഴിവുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള അവസരവും കുറയും.

പുതിയ റൊട്ടേഷന്‍ പ്രകാരം ഒമ്പതാമത്തെ നിയമനം മുന്നാക്ക സംവരണ വിഭാഗത്തിലുള്ളവര്‍ക്കാണ്. 9 പേരെ നിയമിച്ചാല്‍ തന്നെ മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് നിയമനം ലഭിക്കും. ഫലത്തില്‍ 10 ശതമാനത്തിന് മുകളിലേക്ക് സംവരണം ലഭിക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നും നിരീക്ഷിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍വീസ് ചട്ടത്തിലും ഭേദഗതി വരുത്തിയത്.