LiveTV

Live

Kerala

കെ എം ഷാജിയെ സിപിഎം പിന്തുടര്‍ന്ന് വേട്ടയാടുന്നു: എം കെ മുനീര്‍

ഷാജിക്ക് പൂർണ പിന്തുണ നൽകുന്നു. മുസ്‍ലിം ലീഗിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമില്ലെന്നും മുനീർ

കെ എം ഷാജിയെ സിപിഎം പിന്തുടര്‍ന്ന് വേട്ടയാടുന്നു: എം കെ മുനീര്‍

കെ എം ഷാജിയെ സിപിഎം പിൻതുടർന്ന് വേട്ടയാടുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ. ഷാജിക്ക് പൂർണ പിന്തുണ നൽകുന്നു. മുസ്‍ലിം ലീഗിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമില്ലെന്നും മുനീർ വ്യക്തമാക്കി.

ഇ.ഡി അന്വേഷണത്തെ കുറിച്ചാണ് മുനീറിന്‍റെ പ്രതികരണം. ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയാണെന്ന് മുനീര്‍ കുറ്റപ്പെടുത്തി.

കണ്ണൂർ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയാണ് അന്വേഷണം. എംഎൽഎയുടെ വീട്ടിൽ കോർപറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനുവദിച്ചതിലും കൂടുതൽ അളവിൽ നിർമാണവും കണ്ടെത്തി. എന്നാല്‍ വീട് പൊളിച്ച് നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചു. പുതുക്കിയ പ്ലാൻ നൽകി, പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് മീഡിയവണിനോട് പറഞ്ഞു.