LiveTV

Live

Kerala

കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച് നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ

പുതുക്കിയ പ്ലാൻ നൽകി, പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് മീഡിയവണിനോട് പറഞ്ഞു.നിർമ്മാണം നിയമവിധേയമാക്കാനുള്ള നടപടികൾ എം.എല്‍.എ ആരംഭിച്ചു

കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച് നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ

കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച് നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ. പുതുക്കിയ പ്ലാൻ നൽകി, പിഴ അടച്ചാൽ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് മീഡിയവണിനോട് പറഞ്ഞു. അനധികൃത നിർമ്മാണം നിയമവിധേയമാക്കാനുള്ള നടപടികൾ കെ.എം ഷാജി തുടങ്ങിയിട്ടുണ്ട്.

അനുമതി നൽകിയതിനേക്കാൾ കൂടുതൽ സ്ഥലത്ത് വീട് നിർമ്മിച്ചതിനാണ് കോഴിക്കോട് കോർപ്പറേഷൻ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിയമനങ്ങൾ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വീടിന്‍റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശക്ക് നോട്ടീസ് നൽകി. ഇതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിയമവിധേയമാക്കാമെന്ന് കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കിയത്. വീടിനോട് ചേർന്ന് റോഡോ, പുറമ്പോക്ക് ഭൂമിയോ ഇല്ലാത്തത് കെ‌.എം ഷാജിക്ക് അനുകൂലമാണ്.