LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സിക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ഉപാധികള്‍ വച്ച് ധനവകുപ്പ്

കെ.യു.ആര്‍.ടി.സി മാതൃകയില്‍ കമ്പനി രൂപകരിച്ച് മാത്രമേ ബസ് വാങ്ങാവൂവെന്നാണ് പ്രധാന ഉപാധി. കെ.എസ്.ആര്‍.ടി.സിക്ക് നേരിട്ട് വായ്പ നല്‍കിയാല്‍ തിരിച്ചടിക്കില്ലെന്ന ആശങ്കയുള്ളതിനാലാണ് ഉപാധികള്‍

കെ.എസ്.ആര്‍.ടി.സിക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ഉപാധികള്‍  വച്ച് ധനവകുപ്പ്

കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങുന്നതിന് ഫണ്ട് അനുവദിക്കുന്നതില്‍ ഉപാധികള്‍ മുന്നോട്ട് വച്ച് ധനവകുപ്പ്. കെ.യു.ആര്‍.ടി.സി മാതൃകയില്‍ കമ്പനി രൂപകരിച്ച് മാത്രമേ ബസ് വാങ്ങാവൂവെന്നാണ് പ്രധാന ഉപാധി. കെ.എസ്.ആര്‍.ടി.സിക്ക് നേരിട്ട് വായ്പ നല്‍കിയാല്‍ തിരിച്ചടിക്കില്ലെന്ന ആശങ്കയെ തുടര്‍ന്നാണ് ധനവകുപ്പ് ഉപാധികള്‍ വച്ചിരിക്കുന്നത്. അമ്പത് വൈദ്യുത ബസുകളും 310 സി.എന്‍.ജി ബസ്സുകളും വാങ്ങാന്‍ 286 കോടി രൂപയാണ് സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ചത്.

നേരത്തെ അനുവദിച്ച വായ്പകള്‍ കൃത്യമായി തിരിച്ചടിക്കാത്തതും കെ.എസ്.ആര്‍.ടി.സി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപാധികള്‍ മുന്നോട്ട് വയ്ക്കാന്‍ കാരണം. ബസ്സുകള്‍ക്ക് വേണ്ടി കെ.യു.ആര്‍.ടി.സി രൂപീകരിച്ച പോലെ ഉപകമ്പനി രൂപീകരിക്കണം. ഈ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കും. ബസില്‍ നിന്ന് കിട്ടുന്ന പണം കമ്പനിയുടെ അക്കൌണ്ടിലേക്ക് മാറ്റണം. ഈ പണം സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് ധനവകുപ്പിന്‍റെ നിര്‍ദ്ദേശം.

നാല് ശതമാനം പലിശക്കാണ് പണം നല്‍കുന്നത്. വൈദ്യുത ബസുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ലാഭകരമല്ലാത്തത് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ധനവകുപ്പ് ഉപാധികള്‍ മുന്നോട്ട് വച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയുണ്ട്.