LiveTV

Live

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; പ്രതിയായ മുന്‍ എം.ഡി കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധിമാക്കുന്നു

നിലവില്‍ ഖാദി ബോര്‍‌ഡ് സെക്രട്ടറിയായ രതീഷിന്‍റെ ശമ്പളം 80,000 ത്തില്‍ നിന്നും1,75000 മാക്കി ഉയര്‍ത്താനാണ് നീക്കം. അഴിമതിക്കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; പ്രതിയായ മുന്‍ എം.ഡി കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധിമാക്കുന്നു

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ മുന്‍ എം.ഡി കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലധിമാക്കുന്നു. നിലവില്‍ ഖാദി ബോര്‍‌ഡ് സെക്രട്ടറിയായ രതീഷിന്‍റെ ശമ്പളം 80,000 ത്തില്‍ നിന്നും 1,75000 മാക്കി ഉയര്‍ത്താനാണ് നീക്കം. അഴിമതിക്കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തന്നെ ഖാദി ബോര്‍ഡ് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയായ കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാര്‍ശ സര്‍ക്കാറിന് മുന്നില്‍ ഉള്ളത്. കിന്‍ഫ്ര എം.ഡിക്ക് അനുവദിച്ച ശമ്പളത്തിന് തുല്ല്യമായ 1,75000 രൂപ തനിക്കും ശമ്പളമായി വേണമെന്നാണ് രതീഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ഖാദി ബോര്‍ഡ് ചെയര്‍മാനായ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നീട് ധനവകുപ്പും ഇത് ശരിവെച്ചു. തുടര്‍ന്ന് അവസാന വട്ട പരിശോധനകള്‍ക്കായി വ്യവസായ സെക്രട്ടറിയുടെ മുന്നില്‍ എത്തിയപ്പോഴാണ് വ്യവസായ സെക്രട്ടറി ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ഫയല്‍ മാറ്റി വെച്ചിരിക്കുന്നത്.