LiveTV

Live

Kerala

ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

നരിയമ്പാറയിൽ ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് രണ്ട് ദിവസം മുമ്പ് കട്ടപ്പന പൊലീസിൽ ബന്ധുക്കൾ പരാതി നൽകുകയും ഇതിൽ കേസെടുക്കുകയും ചെയ്തിരുന്നു

ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി കട്ടപ്പനക്കടുത്ത് നരിയമ്പാറയിൽ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. നിലവിൽ കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നരിയമ്പാറയിൽ ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് രണ്ട് ദിവസം മുമ്പ് കട്ടപ്പന പൊലീസിൽ ബന്ധുക്കൾ പരാതി നൽകുകയും ഇതിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.