LiveTV

Live

Kerala

ജമാഅത്തെ ഇസ്‍ലാമി അമീറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സഖ്യ ചര്‍ച്ചയല്ലെന്ന് യു.ഡി.എഫ്

ജമാഅത്തെ ഇസ്‍ലാമി അമീറുമായി എം.എം ഹസന്‍ നടത്തിയ കൂടിക്കാഴ്ചയെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി അമീറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സഖ്യ ചര്‍ച്ചയല്ലെന്ന് യു.ഡി.എഫ്

ജമാഅത്തെ ഇസ്‍ലാമി അമീറുമായി യു.ഡി.എഫ് കണ്‍വീനര്‍ നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ സഖ്യ ചര്‍ച്ചയല്ലെന്ന് യു.ഡി.എഫ് നേതൃത്വം. മതസംഘടന നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ജമാഅത്തെ അമീറിനെ കണ്ടതെന്നാണ് വിശദീകരണം.

യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ജമാഅത്തെ ഇസ്‍ലാമി അമീറിനെ കണ്ടത് സഖ്യ ചർച്ചകൾ എന്ന നിലയിൽ ചിലർ ദുർവ്യാഖ്യാനം ചെയ്തതാണെന്നായിരുന്നു എം.എം ഹസന്റെ പ്രതികരണം. പല സമൂഹിക കൂട്ടായ്മകളും സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. 23 ന് ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

ജമാഅത്തെ ഇസ്‍ലാമി അമീറുമായി എം.എം ഹസന്‍ നടത്തിയ കൂടിക്കാഴ്ചയെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. യു.ഡി.എഫ് സംവിധാനത്തോട് ആര് ഐക്യം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്നായിരുന്നു കെ സുധാകരന്‍ എം.പിയുടെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം വരുന്ന യു.ഡി.എഫ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.