LiveTV

Live

Kerala

പ്രവാസിയായ മകനെ നാടുകടത്താന്‍ കെടി ജലീല്‍ ശ്രമിച്ചത് മനപ്രയാസമുണ്ടാക്കിയെന്ന് പിതാവ്

ജലീലുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും വൈരാഗ്യത്തിന്റെ സാഹചര്യമില്ലെന്നും അലി പറഞ്ഞു.

പ്രവാസിയായ മകനെ നാടുകടത്താന്‍ കെടി ജലീല്‍ ശ്രമിച്ചത് മനപ്രയാസമുണ്ടാക്കിയെന്ന് പിതാവ്

പ്രവാസിയായ മകനെ നാടുകടത്താന്‍ മന്ത്രി കെ ടി ജലീല്‍ കോണ്‍സുലേറ്റിനെ സമീപിച്ചത് മനപ്രയാസമുണ്ടാക്കിയെന്ന് പിതാവ്. എടപ്പാള്‍ സ്വദേശി യാസറിന്റെ പിതാവ് അലിയാണ് ജലീലിനെതിരെ രംഗത്തെത്തിയത്. രണ്ട് തവണ പൊലീസ് വീട്ടിൽ പരിശോധന നടത്തി. ജലീലുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും വൈരാഗ്യത്തിന്റെ സാഹചര്യമില്ലെന്നും അലി പറഞ്ഞു. യാസറിനെ നാടുകടത്താന്‍ ജലീല്‍ കോണ്‍സുലേറ്റിനെ സമീപിച്ചെന്ന് സ്വപ്ന ഇഡിക്ക് മൊഴി നല്‍കിയിരുന്നു.