LiveTV

Live

Kerala

തനിക്കെതിരായ വധഭീഷണി പൊലീസ് അന്വേഷിക്കുന്നത് പെറ്റി കേസ് പോലെയെന്ന് കെ.എം ഷാജി

തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

തനിക്കെതിരായ വധഭീഷണി പൊലീസ് അന്വേഷിക്കുന്നത് പെറ്റി കേസ് പോലെയെന്ന് കെ.എം ഷാജി

തനിക്കെതിരായ വധഭീഷണി പൊലീസ് അന്വേഷിക്കുന്നത് പെറ്റി കേസ് അന്വേഷിക്കുന്നത് പോലെയാണെന്ന് കെ.എം ഷാജി എം.എല്‍.എ. ഗൌരവത്തില്‍ അന്വേഷണം നടക്കാത്തത് കൊണ്ട് കേസുമായി ഇനി സഹകരിക്കില്ല. തന്റെ പരാതിയേക്കാള്‍ വധഭീഷണി സന്ദേശം ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിക്കാനാണ് പൊലീസിന് താത്പര്യമെന്നും കെ.എം ഷാജി പറഞ്ഞു.

തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സി.പി.എം ആണോയെന്ന് ഇപ്പോള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടൊപ്പം ഗൂഡാലോചന സംഭാഷണം കെ.എം ഷാജി പുറത്തുവിട്ടിരുന്നു.