LiveTV

Live

Kerala

കാവ്യയും നാദിര്‍ഷയും കോടതിയില്‍, പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല

നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ, കാര്യയുടെ സഹോദരൻ, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരൻ അനൂപ്, നാദിർഷ എന്നിവർ വിചാരണ കോടതിയിൽ ഇന്ന് ഹാജരായിരുന്നു.

കാവ്യയും നാദിര്‍ഷയും കോടതിയില്‍, പ്രോസിക്യൂട്ടർ ഇന്നും ഹാജരായില്ല

നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ അനിശ്ചിതത്വത്തിൽ. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷൻ പരാതി നല്‍കി. കാവ്യ മാധവൻ അടക്കമുള്ളവർ സാക്ഷി വിസ്താരത്തിനെത്തിയെങ്കിലും പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ നടപടികൾ പൂർത്തിയാക്കാനായില്ല.

നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ, കാര്യയുടെ സഹോദരൻ, സഹോദരന്‍റെ ഭാര്യ, ദിലീപിന്‍റെ സഹോദരൻ അനൂപ്, നാദിർഷ എന്നിവർ വിചാരണ കോടതിയിൽ ഇന്ന് ഹാജരായിരുന്നു. എന്നാൽ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്നും കോടതിയിലെത്തിയില്ല. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ പരാതി ഉന്നയിച്ചെങ്കിലും കോടതി ഇത് ഇതുവരെ പരിഗണിച്ചിട്ടില്ല. കോടതി പക്ഷപാതരമായി പെരുമാറുന്നെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. കേസ് വേഗത്തിൽ തീർക്കാൻ സുപ്രിം കോടതി നിർദേശമുള്ളതിനാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.