LiveTV

Live

Kerala

രാഹുലിന്‍റെ യോഗത്തില്‍ നിന്ന് നസീമയെ ഒഴിവാക്കിയത് എന്തിന് ? പിന്നില്‍ സി.കെ ശശീന്ദ്രനോ ?

ഇതൊക്കെയാണെങ്കിലും ഇന്നലെ മലപ്പുറം ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികൾക്ക് പ്രവേശനമുണ്ടായിരുന്നു.

രാഹുലിന്‍റെ യോഗത്തില്‍ നിന്ന് നസീമയെ ഒഴിവാക്കിയത് എന്തിന് ? പിന്നില്‍ സി.കെ ശശീന്ദ്രനോ ?

വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമയെ ഒഴിവാക്കി. കൽപ്പറ്റ എം.എൽ.എ സി.കെ.ശശീന്ദ്രന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് നസീമ ആരോപിച്ചു. എന്നാൽ എം.എൽ.എ ഇത് നിഷേധിച്ചു.

രാഹുൽ ഗാന്ധി പങ്കെടുത്ത കലക്ട്രേറ്റിൽ നടന്ന കോവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ അതോറിറ്റി ഉപാധ്യക്ഷ കൂടിയായ ജില്ലാ പഞ്ചയത്ത് പ്രസിഡന്‍റിന് ക്ഷണമുണ്ടായിരുന്നു. ഇതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്താൽ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം ഉണ്ടെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചത്. കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള രാഷ്ട്രീയ പക പോക്കലിന്‍റെ ഭാഗമായാണ് മാറ്റി നിർത്തിയതെന്ന് കെ.ബി നസീമ ആരോപിച്ചു.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഇന്നലെ മലപ്പുറം ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികൾക്ക് പ്രവേശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം ആഘോഷമാക്കേണ്ടതില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ കോവിഡ്, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോക യോഗം സമാപിച്ചു.