LiveTV

Live

Kerala

മാനേജ്‍മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ ഭാവിയും വെല്ലുവിളികളും: വെബിനാര്‍

The Future of Management Education: Challenges After COVID എന്ന വിഷയത്തില്‍ ഒരു വെബ്ബിനാര്‍ സംഘടിപ്പിക്കുകയാണ് മലപ്പുറം എഡ്യുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന AI International College.

മാനേജ്‍മെന്‍റ്  വിദ്യാഭ്യാസത്തിന്‍റെ ഭാവിയും വെല്ലുവിളികളും: വെബിനാര്‍

കോവിഡിന് ശേഷം മാനേജ്‍മെന്‍റ് വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കാന്‍ പോകുന്ന വെല്ലുവിളികള്‍ എന്തെല്ലാമായിരിക്കും, എന്തായിരിക്കും മാനേജ്‍മെന്‍റ് വിദ്യാഭ്യാസത്തിന്‍റെ കോവിഡാനന്തര ഭാവി.. The Future of Management Education: Challenges After COVID എന്ന വിഷയത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിക്കുകയാണ് മലപ്പുറം എഡ്യുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന AI International College. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് വെബിനാര്‍.

മാനേജ്‍മെന്‍റ്  വിദ്യാഭ്യാസത്തിന്‍റെ ഭാവിയും വെല്ലുവിളികളും: വെബിനാര്‍

ബാംഗ്ലൂര്‍ ഐഐഎമ്മിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍തന്നെ മുഖ്യ പങ്കുവഹിച്ച, ഐഐഎം ബാംഗ്ലൂരിലെ പ്രൊഫസറായ രാജീവ് ഗൌഡയാണ് മുഖ്യ പ്രഭാഷകന്‍. മുന്‍ എംപിയും അമേരിക്കയിലെ ഒക്‌ലഹോമ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമാണ് രാജീവ് ഗൌഡ. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷനിലെ ഡയറക്ടര്‍ അപ്രൂവല്‍ ഡോക്ടര്‍ രമേശ് ഉണ്ണികൃഷ്ണനും AI International College ഡയറക്ടര്‍ ഡോക്ടര്‍ എ. മുനീറുദ്ദീനും വെബ്ബിനാറിന്‍റെ ഭാഗമാകും. ദ ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസിലെ ചീഫ് റിപ്പോര്‍ട്ടര്‍ ദാനിയേല്‍ തിമ്മയ്യയാണ് സെമിനാറിന്‍റെ മോഡറേറ്റര്‍.

മാനേജ്‍മെന്‍റ്  വിദ്യാഭ്യാസത്തിന്‍റെ ഭാവിയും വെല്ലുവിളികളും: വെബിനാര്‍

ഒരു വിദ്യാര്‍ത്ഥിയുടെ കഴിവുകളെയും പഠനനിലവാരത്തെയും എങ്ങനെയാണ് ഓണ്‍ലൈന്‍ ക്ലാസിലൂടെ അധ്യാപകര്‍ നടത്തുന്നതെന്ന് മനസ്സിലാക്കുന്ന ഒരു കുട്ടിക്ക് ഭാവിയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്ക് കയറിയാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമായിരിക്കും. കാരണം അവരുടെ ബോസ് അവരെ ഒരിക്കലും നേരിട്ട് കാണുന്നില്ല. അമേരിക്കയിലോ മറ്റോ ഇരുന്നാണ് ബോസ് അവരെ വിലയിരുത്തുന്നത്. കാലഘട്ടത്തിന്‍റെ ഒരു മാറ്റത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുകയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. നമ്മുടെ വിദ്യാഭ്യാസ രീതിതന്നെ മാറുകയാണ്. നാളത്തെ കാലത്തിനനുസരിച്ച്, അല്ലെങ്കില്‍ ഇന്നത്തെ കാലത്തിന് അനുസരിച്ചുള്ള സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ തന്നെ പരിചയപ്പെടുത്തുകയാണ് ഈ വെബിനാറിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പറയുന്നു AI International College ഡയറക്ടര്‍ ഡോക്ടര്‍ എ. മുനീറുദ്ദീന്‍.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംരംഭകര്‍ക്കും മാനേജ്‍മെന്‍റ് രംഗത്ത് നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഈ വെബിനാര്‍ ഉപകാരപ്പെടും. ചെറുകിട വ്യവസായികള്‍ക്ക് ബിസിനസ് രംഗത്ത് അതിജീവനം എങ്ങനെ സാധ്യമാകുമെന്നും നവീന ആശയങ്ങള്‍ കൊണ്ടുവരുന്നത് എങ്ങനെയെന്നും ഉള്ളതിലുള്ള ദിശാബോധവും വെബിനാറിന്‍റെ ഭാഗമാകുന്നതോടെ ലഭിക്കും. ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ടായിരിക്കും.

വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആര്‍ക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ചര്‍ച്ചയുടെ ഭാഗമാകാം.

https://www.facebook.com/events/3645125285517917/

AI International College നെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ...

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്
Also Read

നിങ്ങളന്വേഷിക്കുന്ന ബിസിനസ് സ്കൂള്‍ ഇപ്പോള്‍ നിങ്ങളുടെ തൊട്ടടുത്ത്