LiveTV

Live

Kerala

യു.ഡി.എഫുമായി സഖ്യത്തിന് പുതിയ ചർച്ചകൾ നടത്തിയിട്ടില്ല: വെൽഫെയർ പാർട്ടി

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശികമായ ധാരണയുണ്ടെന്നും വെൽഫയർ പാർട്ടി

യു.ഡി.എഫുമായി സഖ്യത്തിന് പുതിയ ചർച്ചകൾ നടത്തിയിട്ടില്ല: വെൽഫെയർ പാർട്ടി

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശികമായ ധാരണയുണ്ടെന്നു വെൽഫയർ പാർട്ടി. സഖ്യ ചർച്ചകളോ സംസ്ഥാന തല ധാരണയെ ഉണ്ടായിട്ടില്ലെന്നും വെൽഫെയർ പാർട്ടി അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. സഖ്യവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടിയുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, ജമാഅത്തെ ഇസ്‍ലാമി കേരള അമീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് വെൽഫെയർ പാർട്ടി യു.ഡി.എഫിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത് .യു.ഡി.എഫുമായി സഖ്യത്തിന് പുതിയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രാദേശിക നീക്കുപോക്കിന് മാസങ്ങൾക്ക് മുമ്പ് ധാരണയായതാണെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

തുടർ ചർച്ചകൾ പ്രാദേശിക തലത്തിൽ നടക്കുന്നുണ്ട്. ഇതിനെ മുന്നണി പ്രവേശനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.

അതേസമയം ജമാഅത്ത് അമീറുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ വിശദീകരണം.