LiveTV

Live

Kerala

സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടുന്നു... ശമ്പള പരിഷ്കരണത്തിന് എതിരെ ഹൈക്കോടതി

ശമ്പള പരിഷ്കരണത്തിൽ ഇടപെടും എന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടുന്നു... ശമ്പള പരിഷ്കരണത്തിന് എതിരെ ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് എതിരെ ഹൈക്കോടതി. ശമ്പളം വർധിപ്പിക്കാനുള്ള നീക്കത്തെ കോടതി വിമര്‍ശിച്ചു. സാധാരണക്കാരനെ പിഴിഞ്ഞ് സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കുന്നു എന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ്‌ പറഞ്ഞു.

സാഹചര്യം മനസിലാക്കുന്നതിന് പകരം സർക്കാർ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുന്നു. ശമ്പള പരിഷ്കരണത്തിൽ ഇടപെടും എന്നും കോടതി മുന്നറിയിപ്പ് നല്‍കി. ശമ്പള പരിഷ്കരണത്തിന് ധനസ്ഥിതി മെച്ചപ്പെടുത്താൻ ആണ് സർക്കാർ സാധാരണക്കാരെ പിഴിയുന്നത്. ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇക്കാര്യം തുറന്നു പറയാൻ ധൈര്യപ്പെടുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ശമ്പള വര്‍ധനവുമായി ബദ്ധപ്പെട്ട പരാമര്‍ശം നടത്തിയത്. അനാവശ്യമായി സര്‍ക്കാരിലേക്ക് പണം നല്‍കേണ്ടിവന്ന ഹരജിക്കാരന്റെ സാഹചര്യം ചൂണ്ടികാണിച്ചായിരുന്നു കോടതി വിമര്‍ശിച്ചത്.

കോവിഡും മറ്റും മൂലം കഷ്ടപ്പെടുന്ന സാധാരണക്കാരെ പിഴിയുകയാണ് സര്‍ക്കാരെന്ന് കോടതി കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണത്തിന് മുന്നോടിയായി മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെയും മറ്റും പേരില്‍ ജനങ്ങളെ പിഴി‍ഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്‍റെ ശ്രമം. സാഹചര്യം മനസിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരുടെ സംഘടനകളും തയാറാകണം. സര്‍ക്കാര്‍ വോട്ടുബാങ്കിനെ ഭയക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങള്‍ ഏഴും എട്ടും വര്‍ഷം കൂടുമ്പോളാണ് ശമ്പള പരിഷ്കരണം നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം നടക്കുന്നു. ഇതിന്‍റെ ഉദ്ദേശം വ്യക്തമാണെന്നും കോടതി വിമര്‍ശിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്ന് പറയാന്‍ ഭയപ്പെടുകയാണ്. ശമ്പള പരിഷ്കരണത്തില്‍ ഇടപെടുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.