LiveTV

Live

Kerala

പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ പ്രതിഷേധം

സാമൂഹ്യവിരുദ്ധര്‍ നിരന്തരം ആക്രമിക്കുന്നു എന്ന പരാതി നല്‍കാനാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ അന്നയും സുഹൃത്തുക്കളും ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയത്

പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ പ്രതിഷേധം

എറണാകുളം ആലുവ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണി മുഴക്കി ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ പ്രതിഷേധം. നേര്യമംഗലം സ്വദേശി അന്നയാണ് ഇന്നലെ മരത്തിന് മുകളില്‍ കയറി അത്മഹത്യ ഭീഷണി മുഴക്കിയത്. നിരന്തരം ഭീഷണിപ്പെടുത്തുന്ന ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

സാമൂഹ്യവിരുദ്ധര്‍ നിരന്തരം ആക്രമിക്കുന്നു എന്ന പരാതി നല്‍കാനാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ അന്നയും സുഹൃത്തുക്കളും ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കുന്നതിന് പകരം പൊലീസ് അധിക്ഷേപിച്ചു എന്നാണ് ഇവരുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് അന്ന പൊലീസ് സ്റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറി അത്മഹത്യാ ഭീഷണി മുഴക്കിയത്.

ഫയര്‍ഫോഴ്സ് എത്തിയാണ് അന്നയെ താഴെ ഇറക്കിയത്. ആലുവ, കളമശ്ശേരി എന്നിവിടങ്ങളില്‍ സമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും ഇവര്‍ പറയുന്നു. അതേസമയം ഇവരുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു