LiveTV

Live

Kerala

കാപ്പൻ: ഏറ്റെടുത്ത് കോൺഗ്രസ്, ആശയക്കുഴപ്പത്തിൽ ലീഗ്; സി.പി.എമ്മിന് മൗനം

മലപ്പുറം വേങ്ങരയിലുള്ള കാപ്പന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത് കാപ്പന് നീതി തേടി പ്രതിഷേധ പൊതുയോഗവും നടത്തി

കാപ്പൻ: ഏറ്റെടുത്ത് കോൺഗ്രസ്, ആശയക്കുഴപ്പത്തിൽ ലീഗ്; സി.പി.എമ്മിന് മൗനം

ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ അറസ്റ്റിനെതിരായ രാഷ്ട്രീയ പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുത്തു. മലപ്പുറം വേങ്ങരയിലുള്ള കാപ്പന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത് കാപ്പന് നീതി തേടി പ്രതിഷേധ പൊതുയോഗവും നടത്തി.

കരിനിയമങ്ങള്‍ അടക്കം മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാപ്പന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. കാപ്പന്‍ അറസ്റ്റിലായ ഉടന്‍ തന്നെ കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം കുടുംബത്തെ സന്ദര്‍ശിച്ചു.

കാപ്പൻ: ഏറ്റെടുത്ത് കോൺഗ്രസ്, ആശയക്കുഴപ്പത്തിൽ ലീഗ്; സി.പി.എമ്മിന് മൗനം

കാപ്പന് നീതി ലഭിക്കാനായുള്ള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കുകയും ചെയ്തു. ടി.എന്‍ പ്രതാപന്‍, എന്‍.പി ചെക്കുട്ടി എന്നിവരെ പങ്കെടുപ്പിച്ച് മലപ്പുറത്ത് പ്രതിഷേധ പൊതുയോഗവും കോണ്‍ഗ്രസ് നടത്തി. വിഷയം തുടര്‍ച്ചയായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാണക്കാട് തങ്ങളുടെയും

പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വീട്ടില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററില്‍ താഴെ ദൂരമേ കാപ്പന്‍റെ വീട്ടിലേക്കുള്ളൂ. എന്നിട്ടും ലീഗ് നേതാക്കളാരും കാപ്പന്‍റെ വീട് സന്ദര്‍ശിച്ചിട്ടില്ല. സ്ഥലം എം.എല്‍.എ കെ.എന്‍.എ ഖാദറും തിരിഞ്ഞു നോക്കിയിട്ടില്ല. ഇ.ടി മുഹമ്മദ് ബഷീറിനെ വീട്ടില്‍ പോയി കണ്ട് വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചതായി കാപ്പന്‍റെ ഭാര്യ റൈഹാനത്ത് മീഡിയാവണിനോട് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രാദേശിക ലീഗ് നേതാക്കളാരും വീട്ടില്‍ വന്നില്ലെന്നും അവര്‍ പറഞ്ഞു. കാപ്പന്‍റെ അറസ്റ്റിനെതിരെ ലീഗ് ഒരു പ്രസ്താവന ഇറക്കിയിരുന്നു.

കാപ്പൻ: ഏറ്റെടുത്ത് കോൺഗ്രസ്, ആശയക്കുഴപ്പത്തിൽ ലീഗ്; സി.പി.എമ്മിന് മൗനം

വിഷയം വേണ്ടത്ര ഗൗരവത്തില്‍ ഉന്നയിച്ച് രാഷ്ട്രീയമായി ഏറ്റെടുക്കാനോ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാനോ ലീഗ് തയ്യാറായില്ല. പൗരാവകാശ -ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാതെ മാറി നില്‍ക്കുന്ന ആര്യാടന്‍ മുഹമ്മദ് ശൈലി മലപ്പുറത്തെ കോണ്‍ഗ്രസ് കൈവിടുന്നതിന്‍റെ ഉദാഹരണമായി കാപ്പന്‍ കേസ് മാറുകയാണ്.

നിലമ്പൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് തട്ടകങ്ങളിലെ തോല്‍വിയും പാര്‍ട്ടിയെ മാറിച്ചിന്തിപ്പിച്ചു എന്ന വിലയിരുത്തലുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്‍റെ പിന്തുണയോടെയാണ് കാപ്പന്‍ വിഷയത്തില്‍ ഇടപെട്ടതെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി മീഡിയാവണിനോട് പറഞ്ഞു.

പൗരാവകാശ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട ചരിത്രം കോണ്‍ഗ്രസിനുണ്ട്. മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാട് കടത്തിയപ്പോള്‍ മമ്പുറം റസ്റ്റൊറേഷന്‍ കമ്മിറ്റി ഉണ്ടാക്കിയത് അന്നത്തെ കെ.പി.സി.സി പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു. ആ പാരമ്പര്യം തുടരേണ്ടതുകൊണ്ടാണ് കാപ്പന്‍റെ പൗരാവകാശ പ്രശ്‌നം ഉന്നയിക്കുന്നതെന്നും നൗഷാദലി പറഞ്ഞു.

കാപ്പൻ: ഏറ്റെടുത്ത് കോൺഗ്രസ്, ആശയക്കുഴപ്പത്തിൽ ലീഗ്; സി.പി.എമ്മിന് മൗനം

മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌നയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരും കാപ്പന്‍റെ വീട് സന്ദര്‍ശിച്ചു. മുസ്ലിം പ്രശ്‌നങ്ങള്‍ ലീഗിന് വിട്ടുകൊടുക്കാതെ നേരിട്ട് ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

കാപ്പൻ: ഏറ്റെടുത്ത് കോൺഗ്രസ്, ആശയക്കുഴപ്പത്തിൽ ലീഗ്; സി.പി.എമ്മിന് മൗനം

സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ സി.പി.എമ്മും ഇടപെടാന്‍ തയ്യാറായിട്ടില്ല. സി.പി.എം നേതാക്കള്‍ ആരും വിളിക്കുക പോലും ചെയ്തില്ലെന്ന് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ‌ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യു.എ.ഇ.യിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായപ്പോൾ പ്രശ്നത്തിൽ ഉടൻ ഇടപെടുകയും കേന്ദ്രത്തിന് കത്തയക്കുകയും ചെയ്ത മുഖ്യമന്ത്രി കാപ്പന്‍റെ കാര്യത്തിൽ പരിമിതികൾ പറയുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.