LiveTV

Live

Kerala

എം.ബി.ബി.എസ് മുന്നാക്ക സംവരണ സീറ്റുകളുടെ വിതരണത്തിലും അസന്തുലിതത്വം; ഭൂരിഭാഗം സീറ്റും തെക്കന്‍ ജില്ലകളില്‍‌

കോഴിക്കോട് പരിയാരം മെഡിക്കല്‍ കോളജുകളില്‍ മുന്നാക്ക സംവരണത്തിനായി ഒരുസീറ്റു പോലും മാറ്റി വെച്ചിട്ടില്ല

എം.ബി.ബി.എസ് മുന്നാക്ക സംവരണ സീറ്റുകളുടെ വിതരണത്തിലും അസന്തുലിതത്വം; ഭൂരിഭാഗം സീറ്റും തെക്കന്‍ ജില്ലകളില്‍‌

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മുന്നാക്ക സംവരണം സീറ്റുകള്‍ നല്‍കിയതിലും അസന്തുലിതത്വം. ആകെയുള്ള 130 സീറ്റുകളിൽ 42 സംവരണ ‌സീറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. കോഴിക്കോട് പരിയാരം മെഡിക്കൽ കോളജുകളിൽ ഒരു സീറ്റ് പോലും ഇല്ല. സൂപ്പര്‍ ന്യൂമറി സീറ്റുകള്‍ അനുവദിച്ചിടത്ത് മാത്രമാണ് മുന്നാക്കസംവരണ സീറ്റുകളും നല്‍കിയതെന്ന് വിശദീകരണം.

മുന്നാക്ക സംവരണത്തിനായി മാറ്റി വെച്ച സീറ്റുകള്‍ ഭൂരിഭാഗവും തെക്കന്‍ ജില്ലകള്‍ കേന്ദ്രീരിച്ചാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 42 ആലപ്പുഴ യില്‍ 21 കോട്ടയത്ത് 21 കൊല്ലതത് 8 കൊച്ചിയില്‍ 9. എന്നിങ്ങനെ ആകെയുള്ള 130 സീറ്റില്‍ 109 സീറ്റും എറണാകുളം വരെയുള്ള ജില്ലകളിലാണ്. ഇതില്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 21 സീറ്റും മഞ്ചേരി മെഡിക്കല്‍ കോളജില്‍ 9 സീറ്റും മാത്രമാണ് എറണാകുളത്തിന് വടക്ക് ഭാഗത്ത് നല്‍കിയിരിക്കുന്നത്. കോഴിക്കോട് പരിയാരം മെഡിക്കല്‍ കോളജുകളില്‍ മുന്നാക്ക സംവരണത്തിനായി ഒരുസീറ്റു പോലും മാറ്റി വെച്ചിട്ടില്ല. മുന്നാക്ക സംവരണം നടപ്പാക്കാനായി ‌കേന്ദ്രം അനുവദിച്ച സൂപ്പര്‍ ന്യൂമറി സീറ്റുകള്‍ നല്‍കിയ കോളജുകളിലാണ് മുന്നാക്ക സംവരണ സീറ്റുകളും ക്രമീരിച്ചിരിക്കുന്നതെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ട്രേറ്റ് പറയുന്നത്. എന്നാല്‍ സംവരണ സീറ്റുകളില്‍ എല്ലാ കോളജുകളിലും തുല്യമായി വിഭജിക്കുന്നതിന് ഈ നടപടി തടസമല്ലെന്നാണ് സംവരണ വിദഗ്ദര്‍ പറയുന്നത്. പ്രാദേശകിമായ സൌകര്യമൊരുക്കല്‍ ഇത്തരമൊരു ക്രമീകരണം സ്വീകരക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മുന്നാക്ക സംവരണത്തിനായി കൂടുതല്‍ സീറ്റുകള്‍ മാറ്റിവെച്ചതിന് പിന്നാലെ സീറ്റുകളുടെ വിതരണത്തിലും അസന്തുലിതത്വം ഉണ്ടായി എന്നതിനെ ഗൌരവമായാണ് സംവരണ വിഭാഗങ്ങള്‍ നോക്കിക്കാണുന്നത്.