LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; 55 കിലോ സ്വര്‍ണം മാനേജിങ് ഡയറക്ടറുടെ മകന്‍ വകമാറ്റി ചിലവഴിച്ചതായി സൂചന

മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ മകന്‍ ഇഷാമിനെതിരെയാണ് ആരോപണം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; 55 കിലോ സ്വര്‍ണം മാനേജിങ് ഡയറക്ടറുടെ മകന്‍ വകമാറ്റി ചിലവഴിച്ചതായി സൂചന

ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളില്‍ നിന്നും 55 കിലോ സ്വര്‍ണം മാനേജിംഗ് ഡയറക്ടറുടെ മകന്‍ വകമാറ്റി ചിലവഴിച്ചതായി സൂചന. മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളുടെ മകന്‍ ഇഷാമിനെതിരെയാണ് ആരോപണം. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പ് കേസില്‍ മധ്യസ്ഥ നീക്കം നടത്തുന്ന സമിതിക്ക് മുമ്പാകെയാണ് പുതിയ ആരോപണവുമായി ഡയറക്ടര്‍‌മാര്‍ രംഗത്ത് വന്നത്.