LiveTV

Live

Kerala

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി; 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്

മിഥുൻ പാർട്ടിയിലേക്ക് എത്തിയത് സാമൂഹിക മാധ്യമങ്ങളിലടക്കം ബിജെപി വലിയ പ്രചാരണ വിഷയമാക്കിയിരുന്നു

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി; 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവ് 24 മണിക്കൂറിനുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മിഥുനാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. മിഥുനെ ആഘോഷത്തോടെ സ്വീകരിച്ച ബിജെപിയെയും തീരുമാനം വെട്ടിലാക്കി.

കഴിഞ്ഞ ദിവസമാണ് പ്രദേശിക കോൺഗ്രസ് നേതൃത്വത്തിനോട് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി രാജേഷ് മിഥുനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്തു. എന്നാൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം പിൻവലിച്ച് മിഥുൻ പാർട്ടിയിൽ തിരിച്ചെത്തി.

മിഥുൻ പാർട്ടിയിലേക്ക് എത്തിയത് സാമൂഹിക മാധ്യമങ്ങളടക്കം വലിയ പ്രചാരണ വിഷയമാക്കിയിരുന്നു ബിജെപി. തീരുമാനം മാറ്റിയതിലൂടെ പാർട്ടിയും വെട്ടിലായി.