LiveTV

Live

Kerala

സ്വപ്നക്കും സരിത്തിനുമെതിരെ പുതിയ കേസ് ചുമത്തി കസ്റ്റംസ്

സ്വപ്നയും ശിവശങ്കറും ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് ഇരുവരും നേരത്തെ സമ്മതിച്ചിരുന്നു

സ്വപ്നക്കും സരിത്തിനുമെതിരെ പുതിയ കേസ് ചുമത്തി കസ്റ്റംസ്

വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് കസ്ററംസ് സ്വപ്ന, സരിത് എന്നിവർക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ കറന്സി ഇടപാടുമായി ബന്ധപ്പെട്ടാണ് എം ശിവശങ്കറിനെതിരെ കടുത്ത നടപടികളേക്ക് കസ്റ്റംസ് നീങ്ങുന്നത്. വിദേശ കറന്‍സി ലഭിക്കാന്‍ ശിവശങ്കര്‍ ബാങ്കുദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കണ്ടെത്തല്

സ്വര്‍ണകടത്ത് കേസിനെ പിന്നാലെയാണ് വിദേശ കറന്‍സിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുകൂടി സ്വപ്ന, സരിത് എന്നിവര്ക്കെതിരെ കസ്റംസ് രജിസ്റ്ററ് ചെയ്യുന്നത്. വിദേശത്തക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയതായാണ് വിവരം.

ഡോളറാക്കി പണം നല്‍കാന്‍ ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി. ഈ രീതിയിലുള്ള സമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ബാങ്കില്‍ നിന്നും ലഭിച്ച ഡോളര്‍ പിന്നീട് കവടിയാറിൽ വെച്ച് കോൺസുലേറ്റിലെ ഖാലിദിന് കൈമാറി. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയെതന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ഈ കേസില്‍ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു.

സരിത്ത്, സ്വപ്ന, ശിവശങ്കര് എന്നിവര്‍ക്ക് ഈ വിദേശ കറന്സി കടത്തുമായി ബന്ധമുണ്ടെന്നാണ് അന്വഷണ സംഘം കേസുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്കും സരിത്തിനുമെതിരെ കേസ് രജിസ്റ്ററ് ചെയ്തതും. സ്വപ്നയും ശിവശങ്കറും ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് ഇരുവരും നേരത്തെ സമ്മതിച്ചിരുന്നു. അതിനാല്‍ കറൻസി കടത്തിന് വേണ്ടി ആണോ വിദേശയാത്ര എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.