LiveTV

Live

Kerala

യു.എ.പി.എ: മാധ്യമപ്രവര്‍ത്തകന്‍റെ മോചനത്തിനായി ആവശ്യം ശക്തമാകുന്നു

പൊലീസ് കസ്റ്റഡിയിലായി രണ്ടാഴ്ച്ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും ആശങ്ക വര്‍ധിച്ചതായും സിദ്ധീക്ക് കാപ്പന്‍റെ ഭാര്യ

യു.എ.പി.എ: മാധ്യമപ്രവര്‍ത്തകന്‍റെ മോചനത്തിനായി ആവശ്യം ശക്തമാകുന്നു

യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്‍റെ മോചനത്തിനായുള്ള ആവശ്യം ശക്തമാകുന്നു. കാപ്പന്‍റെ മോചനത്തിന് സ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ടി.എന്‍‌ പ്രതാപന്‍ എം.പി. പൊലീസ് കസ്റ്റഡിയിലായി രണ്ടാഴ്ച്ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും ആശങ്ക വര്‍ധിച്ചതായും സിദ്ധീക്ക് കാപ്പന്‍റെ ഭാര്യ റൈഹാനത്തും പറഞ്ഞു. സിദ്ധീക്ക് കാപ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.

യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ടി.എന്‍ പ്രതാപന്‍ എം.പി വ്യക്തമാക്കി. സിദ്ധീക്ക് കാപ്പന്‍ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും ഡല്‍‌ഹിയിലെ അഭിഭാഷകന് പോലും കാണാനായിട്ടില്ലെന്നും, ദിനേന പുതിയ വകുപ്പുകള്‍ ചുമത്തുന്നതും ആശങ്ക വര്‍ധിപ്പിച്ചതായി സിദ്ധീക്ക് കാപ്പന്‍റെ ഭാര്യ റൈഹാനത്തും പറഞ്ഞു.

വിഷയത്തിലിടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇടപെടല്‍‌ പ്രതീക്ഷിക്കുന്നതായും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി സെക്രട്ടറി കെ.പി നൌഷാദലിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് തുടങ്ങിയവരും പങ്കെടുത്തു.