LiveTV

Live

Kerala

ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഹൃദയ സംബന്ധമായ അസുഖങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

എം ശിവശങ്കറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ മാധ്യമ പ്രവർത്തകരെ മർദിച്ചു. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. നടപടി എടുക്കാമെന്ന ഉറപ്പിന്‍മേല്‍ മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

അതിനിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഹൃദയ സംബന്ധമായ അസുഖങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഡിസ്ക് തകരാര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ഡോക്ടർമാരിൽ നിന്നും കസ്റ്റംസ് നേരിട്ടെത്തി സ്വീകരിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസിന്റെ തുടർ നീക്കം.