LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

7991 പേര്‍ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 96,004 പേരാണ്

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7991 പേര്‍ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 96,004 പേരാണ്. 24 മണിക്കൂറിനിടെ 52,067 സാമ്പിളുകള്‍ പരിശോധിച്ചു. 26 മരണം കൂടി ഇന്ന് സ്ഥിരീകരിച്ചു. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. നിലവില്‍ സംസ്ഥാനത്ത് 2,76,900 പേരാണ് നിരീക്ഷണത്തിലുള്ളത്.

പുതിയ 8 ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട്സ്‌ സ്പോട്ടുകള്‍. ഇതോടെ ആകെ ഹോട് സ്പോട്ടുകള്‍ 633 ആയി.