LiveTV

Live

Kerala

മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. തലക്ക് പരിക്കേറ്റ മകന്‍ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

മകന്‍റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കൊച്ചി ചേരാനല്ലൂരില്‍ മകന്‍റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. തലക്ക് പരിക്കേറ്റ മകന്‍ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപാനവുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അച്ഛനും മകനും പരസ്പരം വെട്ടിയത്. മരണപ്പെട്ട ഭരതന് വയറിലും നെഞ്ചിലുമാണ് കാര്യമായി വെട്ടേറ്റത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ന‍ടത്തി.