LiveTV

Live

Kerala

ജോസ് കെ. മാണി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചു

ജോസ് കെ. മാണി 
കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി

ജോസ് കെ. മാണി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി.തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇടത് നേതാക്കളെ കാണാനായി ജോസ് കെ. മാണി തിരുവനന്തപുരത്ത് എത്തിയത്.

എന്നാല്‍ സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയത് രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. യു.ഡി.എഫില്‍ ഒന്നും നേടാനാകാതെ വെന്‍റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ വന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നും നേരത്തെ കാനം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണി-കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാകുന്നത്.