LiveTV

Live

Kerala

ജോസ് കെ. മാണി തലസ്ഥാനത്തെത്തി ഇടത് നേതാക്കളെ കണ്ടു

ഇടത് മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി

ജോസ് കെ. മാണി തലസ്ഥാനത്തെത്തി ഇടത് നേതാക്കളെ കണ്ടു

ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഇടത് മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.

താൻ എൽ.ഡി.എഫിൽ എത്തുന്നതിൽ ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാനസെക്രട്ടറിയെ കാണാനാണ് ജോസ് കെ. മാണി ആദ്യം എത്തിയത്. സി.പി.ഐക്കുണ്ടായ എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. എ.കെ.ജി സെന്‍റില്‍ നിന്നയച്ച വാഹനത്തിലാണ് ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തിയത്.11.30 യോടെ ജോസ് എ.കെ.ജി സെന്‍റിലെത്തി.

അരമണിക്കൂര്‍ നീണ്ട് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിരങ്ങിയ ജോസിനെയും റോഷി അഗസ്റ്റിനേയും യാത്രയാക്കാന്‍ കോടിയേരിയും എ. വിജയരാഘവനും എ.കെ.ജി സെന്‍റിന് പുറത്തെത്തിയിരിന്നു. അടുത്ത ആഴ്ച അവസാനത്തോടെ ജോസിന്‍റെ മുന്നണി പ്രവേശനം ഉണ്ടാകാനാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ തന്നെ ജോസ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.