LiveTV

Live

Kerala

ജോസ് കെ. മാണി പക്ഷത്തെ പിടിച്ചു നിർത്തുന്നതിൽ യു.ഡി.എഫിന് വീഴ്ച പറ്റിയെന്ന് കെ. മുരളീധരന്‍ എം.പി

ഘടകകക്ഷികൾ യുഡിഎഫ് വിട്ടു പോകുന്നത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കും .സര്‍ക്കാര്‍ പാളിച്ച തുറന്ന് കാട്ടുന്നതില്‍ യുഡിഎഫിന് വീഴ്ച്ച സംഭവിച്ചുവെന്നും കെ. മുരളീധരന്‍ പറഞ്ഞു

ജോസ് കെ. മാണി പക്ഷത്തെ പിടിച്ചു നിർത്തുന്നതിൽ യു.ഡി.എഫിന് വീഴ്ച പറ്റിയെന്ന് കെ. മുരളീധരന്‍ എം.പി

യു.ഡി.എഫ് നേതൃത്വത്തെ വിമർശിച്ച് കെ. മുരളീധരന്‍ എം.പി. ജോസ് കെ. മാണി പക്ഷത്തെ പിടിച്ചു നിർത്തുന്നതിൽ യു.ഡി.എഫിന് വീഴ്ച പറ്റി. ഘടകകക്ഷികൾ യു.ഡി.എഫ് വിട്ടു പോകുന്നത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കും .സര്‍ക്കാര്‍ പാളിച്ച തുറന്ന് കാട്ടുന്നതില്‍ യു.ഡി.എഫിന് വീഴ്ച്ച സംഭവിച്ചുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം ജോസ് കെ. മാണി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലും എ.കെ.ജി സെന്‍ററിലുമായാണ് കൂടിക്കാഴ്ച്ചകള്‍ നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇടത് നേതാക്കളെ കാണാനായി ജോസ് കെ. മാണി തിരുവനന്തപുരത്ത് എത്തിയത്.