LiveTV

Live

Kerala

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മിച്ചഭൂമി ചട്ടത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ചു ഏറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി നിർദ്ദേശിച്ചു.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ ഉള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ മിച്ചഭൂമി ചട്ടത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ചു ഏറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി നിർദ്ദേശിച്ചു.

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ ഉള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവിട്ടത്. എന്നാൽ സർക്കാർ ഉത്തരവ് ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് തീർപ്പാക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നത് നിയമ വിരുദ്ധമാണെന്ന കൈവശക്കാരായ അയന ട്രസ്റ്റിന്‍റെ വാദം കോടതി അംഗീകരിച്ചു.

ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കമുള്ളതാണ്. അതിനാലാണ് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാറിന്‍റെ നടപടി ദുരുദ്ദേശ്യപരവും സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇതംഗീകരിച്ച കോടതി മിച്ച ഭൂമി നിയമത്തിലെ വ്യവസ്ഥക്ക് വിധേയമായി സർക്കാരിന് നടപടികൾ സ്വീകരിക്കാമെന്ന് നിർദ്ദേശം നൽകി