LiveTV

Live

Kerala

ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് പോകുന്നത് യാതൊരു തരത്തിലും ബാധിക്കില്ല- യുഡിഎഫ്

23ന് എറണാകുളത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ മറ്റ് രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചക്ക് വരും

ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് പോകുന്നത് യാതൊരു തരത്തിലും ബാധിക്കില്ല- യുഡിഎഫ്

ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് പോകുന്നത് യാതൊരു തരത്തിലും ബാധിക്കില്ലെന്ന് യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ വിലയിരുത്തല്‍. ജോസ് കെ മാണിയുടെ തീരുമാനം. അണികള്‍ അംഗീകരിക്കില്ലെന്ന് യോഗത്തില്‍ പി.ജെ ജോസഫ് പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളില്‍ തീരുമാനം എടുക്കാനായി 23ന് എറണാകുളത്ത് യുഡിഎഫ് യോഗം വിളിച്ചു. അര്‍ഹതയുള്ളവരെ പരിഗണിക്കാതെ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞുവെന്ന പരസ്യ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനും രംഗത്ത് വന്നു. ്

ജോസ് കെ മാണി എല്‍ഡിഎഫ് ക്യാമ്പിലേക്ക്് എത്തുന്നതില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നായിരുന്നു യുഡിഎഫ് ഏകോപന സമിതിയിലെ പൊതു വികാരം. മധ്യ കേരളത്തില്‍ നീക്കം യുഡിഎഫിന് തിരിച്ചടിയാവില്ലെന്ന് പി ജെ ജോസഫ് യോഗത്തില്‍ ഉറപ്പിച്ചു പറഞ്ഞു. ജോസ് കെ മാണിയുടെ നീക്കം അണികള്‍ തള്ളുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി.

എന്‍സിപി വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ല. 23ന് എറണാകുളത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ മറ്റ് രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചക്ക് വരും. യുഡിഎഫ് ജില്ലാ കമ്മറ്റികള്‍ ഉടന്‍ പുനസംഘടിപ്പിക്കും. നവംബര്‍ ഒന്നിന് സര്‍ക്കാരിനെതിരായ അഞ്ചാംഘട്ട സമരത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ സത്യാഗ്രഹ സമരവും നടത്തും.