LiveTV

Live

Kerala

ഇന്ന് 7789 പേര്‍ക്ക് കോവിഡ്, 7082 പേര്‍ക്ക് രോഗമുക്തി

94517 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് 7789 പേര്‍ക്ക് കോവിഡ്, 7082 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 മരണം. 7082 പേര്‍ക്ക് രോഗമുക്തി. 50154 സാമ്പിളുകള്‍ പരിശോധിച്ചു. കോവിഡ് സ്ഥിരീകരിച്ചതില്‍ ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോഴിക്കോടും എറണാകുളത്തുമാണ്. 94517 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് രോഗവ്യാപനം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞു. ഉറവിടം വ്യക്തമാകാത്ത കേസുകളും തലസ്ഥാനത്ത് കുറഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 1264 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍കോട് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

കോവിഡ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 775, കൊല്ലം 794, പത്തനംതിട്ട 302, ആലപ്പുഴ 465, ഇടുക്കി 124, എറണാകുളം 719, തൃശൂര്‍ 550, പാലക്കാട് 441, മലപ്പുറം 1010, കോഴിക്കോട് 685, വയനാട് 119, കണ്ണൂര്‍ 650, കാസര്‍കോട് 270