LiveTV

Live

Kerala

''മേലുദ്യോഗസ്ഥന്‍ ഭര്‍ത്താവിന്‍റെ പേരില്‍ ലോണെടുത്തു, തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണി''; എസ്.ഐയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

മേലുദ്ദ്യോഗസ്ഥന്‍റെ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മനോജിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

''മേലുദ്യോഗസ്ഥന്‍ ഭര്‍ത്താവിന്‍റെ പേരില്‍ ലോണെടുത്തു, തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണി'';  എസ്.ഐയുടെ മരണത്തില്‍  ദുരൂഹത ആരോപിച്ച് കുടുംബം

മലപ്പുറം എം.എസ്.പി ക്യാമ്പിലെ എസ്.ഐ ആയിരുന്ന മനോജ് കുമാറിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മേലുദ്ദ്യോഗസ്ഥന്‍റെ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മനോജിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ആഗസ്ത് 19നാണ് എം.എസ്.പി ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍മനോജ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്.

മരണം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഭര്‍ത്താവ് തന്നെ ഫോണില്‍വിളിച്ചിരുന്നതായും ഒരാഴ്ചക്ക് ശേഷം നാട്ടില്‍വരുമെന്ന് അറിയിച്ചതായും ഭാര്യ വിദ്യ പറയുന്നു. പാലക്കാട് സ്വദേശിയായ മേലുദ്ദ്യോഗസ്ഥന്‍ മനോജിന്‍റെ പേരില്‍ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് 31 മാസമായി മനോജിന് ശമ്പളം ലഭിച്ചിരുന്നില്ല.

ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥനോട് പരാതി പെട്ടങ്കിലും ഇയാള്‍ മനോജിനെ ഭീഷണി പെടുത്തിയെന്നാണ് ഇവരുടെ പരാതി. മനോജിന്‍റെ ഫോണും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് ബന്ധുക്കള്‍ക്ക് കൈമാറാത്തതില്‍ദുരൂഹതയുണ്ടന്നും കുടുംബം ആരോപിക്കുന്നു.മനോജിനെ ആരെങ്കിലും അപയപ്പെടുത്തിയതാണന്ന് സംശയിക്കുന്നതായും ഇത് സംബന്ധിച്ച് സമഗ്ര അന്വേക്ഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മനോജിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.