LiveTV

Live

Kerala

മീഡിയ വണ്‍ വാര്‍ത്ത ഫലം കണ്ടു; മെഷര്‍മെന്‍റ് ബുക്കുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ഷൊർണൂർ പ്രസ്സിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.വീരാനാണ് അന്വേഷണ ചുമതല. കഴിഞ്ഞ മാസം 15ന് ഷെർണ്ണൂർ പ്രസിൽ നിന്നും ജില്ലാ ഫോംസ് ഓഫീസിലേക്ക് കൊണ്ടുവന്ന മൂന്ന് മെഷർമെന്‍റ് ബുക്കുകളാണ് കാണാതായത്

മീഡിയ വണ്‍ വാര്‍ത്ത ഫലം കണ്ടു; മെഷര്‍മെന്‍റ് ബുക്കുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ഷൊർണ്ണൂർ പ്രസിന്‍റെ ഭാഗമായ ജില്ലാ ഫോംസ് ഓഫീസിൽ നിന്നും മെഷര്‍മെന്‍റ് ബുക്കുകൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഷൊർണൂർ പ്രസ്സിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.വീരാനാണ് അന്വേഷണ ചുമതല. മെഷര്‍മെന്‍റ് ബുക്കുകൾ കാണാതായ വാർത്ത മീഡയവണാണ് പുറത്ത് കൊണ്ടുവന്നത്. കഴിഞ്ഞ മാസം 15ന് ഷെർണ്ണൂർ പ്രസിൽ നിന്നും ജില്ലാ ഫോംസ് ഓഫീസിലേക്ക് കൊണ്ടുവന്ന മൂന്ന് മെഷർമെന്‍റ് ബുക്കുകളാണ് കാണാതായത്.

ജില്ലാ ഫോംസ് ഓഫീസറായ പി.വിജയകുമാർ എം.ബുക്ക് എടുത്തൂ എന്ന് സ്റ്റോർ കീപ്പർ ഡയറക്ടർക്ക് പരാതിയും നൽകി. മീഡിയ വണ്ണാണ് വാർത്ത പുറത്ത് വിട്ടത്. തുടർന്ന് അച്ചടി ഡയറക്ടർ ഷൊർണ്ണൂർ പ്രസ്സിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.വീരാനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

പരാതിക്കാരിൽ നിന്നും, ആരോപണ വിധേയനിൽ നിന്നും മൊഴി എടുക്കും. എം. ബുക്കുകൾ നഷ്ടപെട്ടത് വലിയ അഴിമതിക്ക് കാരണമാകുമെന്ന ആരോപണവും ഉയരുന്നുണ്ട്. സർക്കാർ വകുപ്പുകളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫണ്ട് കരാറുകാർക്ക് ലഭിക്കാൻ ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന രേഖയാണ് എം.ബുക്ക്. രേഖകളില്ലാതെ എം.ബുക്കുകൾ പുറത്ത് പോയത് ഗൗരവമായാണ് സർക്കാർ കാണുന്നത്.