LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ്; പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ എന്‍.ഐ.എ കോടതി വിധി ഇന്ന്

പ്രതികളിൽ ചിലർക്ക് അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിമി​ന്‍റെ ഡി കമ്പനിയുമായി ബന്ധമുള്ളതായി​ സംശയിക്കുന്നതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്

സ്വര്‍ണക്കടത്ത് കേസ്;  പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ എന്‍.ഐ.എ കോടതി വിധി ഇന്ന്

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ എന്‍.ഐ.എ കോടതി ഇന്ന് വിധി പറയും. പ്രതികളിൽ ചിലർക്ക് അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിമി​ന്‍റെ ഡി കമ്പനിയുമായി ബന്ധമുള്ളതായി​ സംശയിക്കുന്നതായാണ് എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇന്ന് 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനിരിക്കയാണ് എന്‍.ഐ.എ ഇന്നലെ ഗുരുതരമായ ആരോപണങ്ങൾ പ്രതികൾക്കെതിരെ ഉന്നയിച്ചത്. സ്വർണക്കടത്ത് കേസിലെ അഞ്ച്,13 പ്രതികളായ

കെ.ടി.റമീസ്​, ഷറഫുദ്ദീൻ എന്നിവർ ടാൻസാനിയയയിലേക്ക്​ പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്​. അവിടെ തോക്കുകൾ വിൽക്കുന്ന കടകൾ ഇരുവരും സന്ദർശിച്ചിരുന്നു. ടാൻസാനിയയിൽ ആയിരിക്കുമ്പോൾ റമീസ് വജ്ര വ്യാപാരത്തിനായി ലൈസൻസ് വാങ്ങാൻ ശ്രമിച്ചതായും പിന്നീട് യു.എ.ഇയിലേക്ക് സ്വർണം കടത്തി. ഈ സ്വർണം യു.എ.ഇയിൽ നിന്ന് കേരളത്തിലേക്കും കൊണ്ടുവന്നു. ടാൻസാനിയയിലെ ഡി-കമ്പനിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്.

റമീസിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും എൻ.ഐ.എ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ, പ്രധാന പ്രതി സ്വപ്‌നയുടെ മൊബൈൽ ഫോണിൽ നിന്ന് സാക്കിർ നായിക്കി​ന്‍റെ ഫോട്ടോയും വിദേശ, ഇന്ത്യൻ ഉൾപ്പെടെയുള്ള കറൻസികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും ഇതുസംബന്ധിച്ച്​ അന്വേഷണം ആവശ്യമാണെന്നും എൻ.ഐ.എ പറയുന്നു. പ്രതികളുടെ തീവ്രവാദ ബഡം സംബദ്ധിച്ച് കോടതി തെളിവുകൾ ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് എന്‍.ഐ.എയുടെ വിശദീകരണം.