LiveTV

Live

Kerala

'വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നു'; കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ

ഉ​ള്ള​തെ​ല്ലാം​ ​സ​വ​ർ​ണ​ർ​ക്കും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും​ ​പ​ങ്കു​വെച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.​

'വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നു'; കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ

വീണ്ടും അധികാരത്തിലെത്താൻ മുന്നോക്ക വിഭാഗങ്ങളെ സർക്കാർ കൈയിലെടുക്കുന്നുവെന്നും പിന്നാക്കക്കാരെ ചാതുർവർണ്യത്തേക്കാൾ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 'മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു' എന്ന തലക്കെട്ടില്‍ കേരള കൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നത്.

സം​സ്ഥാ​ന​ത്തെ​ ​ഇ​ട​തു​സ​ർ​ക്കാ​ർ​ ​ക​ഴി​ഞ്ഞ​ ​നാ​ല​ര​ക്കൊ​ല്ല​വും​ ​സംഘ​ടി​ത​ ​ജാ​തി,​ ​മ​ത​ശ​ക്തി​ക​ളെ​ ​പ്രീ​ണി​പ്പി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ച്ച​തെന്നും​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല്‍​ ​ഉ​ദ്യോ​ഗ​ ​മേ​ഖ​ല​യി​ലും​ ​ഭരണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ക​ഴു​ത്ത് ​ഞെ​രി​ക്കു​ക​യാ​ണെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തില്‍ ആരോപിച്ചു. ​പി​ന്നാ​ക്ക​ക്കാ​രു​ടെ​ ​കൂ​ടി​ ​വോ​ട്ട് ​വാ​ങ്ങി​യാ​ണ് ​ഇ​ട​ത് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെന്ന കാര്യം ​അ​വ​ർ​ ​മ​റ​ന്നി​രി​ക്കു​ന്നു, ​ഈ​ഴ​വ​രാ​ദി​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​നി​ല​വി​ൽ​ ​കി​ട്ടു​ന്ന​ത് ​കൂ​ടി​ ​ത​ട്ടി​യെ​ടു​ത്ത് ​സ​വ​ർ​ണ​ർ​ക്ക് ​ന​ൽ​കാ​ൻ സര്‍ക്കാര്‍​ ​ശ്ര​മി​ക്കു​ക​യാ​ണെന്നും ​വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

'ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ​ 96​ ​ശ​ത​മാന​വും​ ​കൈ​വ​ശ​പ്പെ​ടു​ത്തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​സ​വ​ർ​ണ​ർ​ക്ക് ​വീ​ണ്ടും​ ​പ​ത്ത് ​ശ​ത​മാ​നം​ ​കൂ​ടി​ ​സം​വ​ര​ണം​ ​ന​ൽ​കി​യി​രി​ക്കു​ന്നു.​ ​ഇ​തോ​ടെ​ ​അ​വി​ടെ​ ​പി​ന്നാ​ക്ക​ക്കാ​ര​ൻ​ ​പേ​രി​ന് ​പോ​ലും​ ​ഇ​ല്ലാ​തെ​യാ​കും.​ ​സം​സ്ഥാ​ന​ത്ത് ​ഇ​തു​വ​രെ​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​ ​കൈ​കാ​ര്യം​ ​ചെ​യ്ത​തി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​ന്യൂ​ന​പ​ക്ഷ​ക്കാ​രാ​ണ്.​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​കോ​ഴ്സു​ക​ളും​ ​സ്വ​ന്തം​ ​ആ​ളു​ക​ൾ​ക്ക് ​അ​വ​ർ​ ​ന​ൽ​കി.​ ​ആ​ർ.​ ​ശ​ങ്ക​ർ​ ​മാ​ത്ര​മാ​ണ് ​ഈ​ഴ​വ​ർ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ച​ത്.​ ​​ഇ​പ്പോ​ഴ​ത്തെ​ ​എ​ൽ.​‌​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും​ ​സ​വ​ർ​ണ​ർ​ക്കും​ ​പു​തി​യ​ ​കോ​ളേ​ജു​ക​ൾ​ ​കൊ​ടു​ത്ത​പ്പോ​ൾ​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റി​ന് ​ഒ​ന്ന് ​പോ​ലും​ ​ന​ൽ​കി​യി​ല്ല.​ ​അ​ധി​കാ​ര​ത്തി​ന്റെ​യും​ ​അ​വ​സ​ര​ങ്ങ​ളു​ടെ​യും​ ​കാ​ര്യ​ത്തി​ൽ​ ​യ​ഥാ​ർ​ത്ഥ​ ​ന്യൂ​ന​പ​ക്ഷ​മാ​യി​ ​ഈ​ഴ​വ​ർ​ ​മാ​റി​യി​രി​ക്കു​ന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ​രാ​ഷ്ട്രീ​യ​മി​ല്ല.​ ​അ​വ​ർ​ ​അ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​റ്റ​ക്കെ​ട്ടാ​ണ്.​ ​ഇ​ട​തു​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ലീ​ഗി​ന്‍റെ​ ​പ്ര​ധാ​ന​ ​ശ​ത്രു​ ​കെ.​ടി.​ ​ജ​ലീ​ലാ​ണ്.​ ​എ​ന്നാ​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യാ​യി​ ​മു​ബാ​റ​ക് ​പാ​ഷ​യെ​ ​ജ​ലീ​ൽ​ ​തി​രു​കി​ ​ക​യ​റ്റി​യ​തി​നെ​ ​മു​സ്‍ലിം​ ​ലീ​ഗ് ​പി​ന്തു​ണ​ച്ചി​രി​ക്കു​ക​യാ​ണ്.​ അ​വ​ർ​ക്ക് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​ സ​ർ​ക്കാ​രും​ ​ജ​ലീ​ലും​ ​പ്ര​ശ്ന​മ​ല്ല.​ ​​അ​ധി​കാ​ര​ത്തി​ന്‍റെയും​ ​ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ​യും​ ​കാ​ര്യ​ത്തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും​ ​സ​വ​ർ​ണ​ശ​ക്തി​ക​ൾ​ക്കും​ ​യു.​ഡി.​എ​ഫും​ ​എ​ൽ.​ഡി.​എ​ഫു​മി​ല്ലെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ വ്യക്തമാക്കി. ​

ജാ​തി​ ​വി​വേ​ച​ന​മാ​ണ് ​ജാ​തി​ ​ചി​ന്ത​യു​ണ്ടാ​ക്കു​ന്ന​ത്.​ ​ജാ​തി​വി​വേ​ച​നം​ ​ഇ​ല്ലാ​താ​യാ​ലേ​ ​ജാ​തി​ചി​ന്ത​ ​ഒ​ഴി​വാ​കൂ.​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​കൊ​ടു​ക്കു​ന്ന​തി​ൽ​ ​വി​രോ​ധ​മി​ല്ല.​ ​അ​ർ​ഹ​മാ​യ​ത് ​ന​ൽ​കാ​ത്ത​ത് ​ഉ​ച്ച​ത്തി​ൽ​ ​പ​റ​യു​മ്പോ​ൾ​ ​ഗു​രു​നി​ന്ദ​യെ​ന്ന് ​പ​റ​ഞ്ഞ് ​ആ​ക്ഷേ​പി​ക്കു​ന്ന​വ​രാ​ണ് ​യ​ഥാ​ർ​ത്ഥ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളെന്നും​ ​ഇ​വി​ടെ​ ​സാ​മൂ​ഹ്യ​ ​നീ​തി​ ​ന​ട​പ്പാ​ക്ക​ണമെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ ആവശ്യപ്പെട്ടു. ഈ​ഴ​വ​രി​ൽ​ ​യോ​ഗ്യ​രി​ല്ലെ​ന്നാ​ണ് ​അ​വ​സ​ര​ങ്ങ​ൾ​ ​നി​ഷേ​ധി​ച്ച​തി​ന്‍റെ​ ​കാ​ര​ണ​മാ​യി​ ​പ​റ​യു​ന്ന​തെന്നും​ ​ഈ​ഴ​വ​ർ​ ​എ​ങ്ങ​നെ​ ​യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​യി​ ​മാ​റി​യെ​ന്നും ഉ​ള്ള​തെ​ല്ലാം​ ​സ​വ​ർ​ണ​ർ​ക്കും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും​ ​പ​ങ്കു​വെച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.​