LiveTV

Live

Kerala

ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല

ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന്  രമേശ് ചെന്നിത്തല

ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതുപക്ഷത്തേക്ക് പോയത്, എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു, പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു, മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മാണിയെ കള്ളനെന്ന് വിളിച്ചവരാണ് എല്‍.ഡിഎഫുകാര്‍, ജോസിനെ സ്വീകരിക്കുന്നതിലൂടെ എല്‍ഡിഎഫിന്റെ പാപ്പരത്തം പുറത്തായെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ജോസ് കെ മാണി യു.ഡി.എഫ് വിട്ടത് മുന്നണിയെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇടത് മുന്നണി മുങ്ങാൻ പോകുന്ന കപ്പലാണ്, കയറിയവർക്ക് നഷ്ടമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല, ജനങ്ങൾ ജോസ് കെ മാണിക്കൊപ്പം ഉണ്ടാകില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.