LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് പരാതി

ജി എസ് ടി വിഭാഗത്തിന്റെ നികുതിക്കുരുക്ക് മുറുകുന്നതിനിടെയാണ് പരാതിയുമായി മാനേജിംഗ് ഡയറക്ടര്‍ രംഗത്തെത്തിയത്

ഫാഷന്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് പരാതി

ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് ഡയറക്ടര്‍മാര്‍ സ്വര്‍ണം കടത്തിയെന്ന് പരാതി. ജി എസ് ടി വിഭാഗത്തിന്റെ നികുതിക്കുരുക്ക് മുറുകുന്നതിനിടെയാണ് പരാതിയുമായി മാനേജിംഗ് ഡയറക്ടര്‍ രംഗത്തെത്തിയത്. രണ്ടു കോടി 38 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് കാട്ടി ജിഎസ്ടി വിഭാഗം ഫാഷന്‍ ഗോള്‍ഡ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയfരുന്നു. 5.5 കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ രത്നങ്ങളും 4 ഡയറക്ടര്‍മാര്‍ കടത്തിയെന്നാണ്‌‌ മാനേജിംഗ് ഡയറക്ടറുടെ പരാതി.

ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്ന സമയത്ത് തന്നെ ഡയറക്ടര്‍മാര്‍ സ്ഥാപനത്തിന്റെ ആസ്തികള്‍ സ്വന്തമാക്കിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഡയറക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി മാനേജിംഗ് ഡയറക്ടര്‍ തന്നെ രംഗത്തുവന്നത് ആദ്യമാണ്. പയ്യന്നൂരിലെ സ്ഥാപനത്തില്‍ നിന്നും 5.5 കിലോ സ്വര്‍ണവും 50 ലക്ഷം രൂപയുടെ രത്നങ്ങളും 4 ഡയറക്ടര്‍മാര്‍ കടത്തിയെന്നാണ് പരാതി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കാണ് പൂക്കോയ തങ്ങള്‍ പരാതി നല്‍കിയത്.

നികുതി അടക്കാത്തതിന്റെ പേരില്‍ നേരത്തെ ഫാഷന്‍ ഗോള്‍ഡ് മേധാവികള്‍ക്ക് ജി എസ് ടി വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. പയ്യന്നൂര്‍ ശാഖയില്‍ നികുതി അടച്ചില്ലെന്നാണ് നേരത്തെ ജി എസ് ടി വിഭാഗം കണ്ടെത്തിയിരുന്നത്. കാസര്‍കോട് ചെറുവത്തൂര്‍ ശാഖയിലും 2019 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ നികുതിയടച്ചില്ലെന്ന് ജിഎസ്ടി വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജി എസ് ടി വിഭാഗം വീണ്ടും നോട്ടീസ് നല്‍കി. രണ്ടു കോടി 38 ലക്ഷം രൂപ നികുതി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഡയറക്ടര്‍മാര്‍ കടത്തികൊണ്ട് പോയ സ്വര്‍ണത്തിനാണ് ജിഎസ്ടി വിഭാഗം നികുതി ചുമത്തിയതെന്നാണ് സ്ഥാപന മേധാവികളുടെ വിശദീകരണം.