LiveTV

Live

Kerala

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണം വിജിലന്‍സ് സംഘം സന്ദര്‍ശിച്ചു

വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറിയുടെയും, ലൈഫ് ജില്ല കോര്‍ഡിനേറ്ററുടെയും മൊഴിയെടുത്തു

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണം വിജിലന്‍സ് സംഘം സന്ദര്‍ശിച്ചു

ലൈഫ് ക്രമക്കേടില്‍ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണം നേരിട്ട് പരിശോധിച്ച് വിജിലന്‍സ് സംഘം. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറിയുടെയും, ലൈഫ് ജില്ല കോര്‍ഡിനേറ്ററുടെയും മൊഴിയെടുത്തു. പദ്ധതിയിലെ പണമിടപാടും കമ്മീഷന്‍ തുകയുടെ പിന്‍വലിക്കലും സ്ഥിരീകരിച്ച് ബാങ്ക് അധികൃതര്‍ വിജിലന്‍സിന് മൊഴി നല്‍കി. ലൈഫ് ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നേരിട്ടുള്ള തെളിവ് ശേഖരണത്തിന്‍റെ

ഭാഗമായാണ് ഇന്ന് വടക്കാഞ്ചേരിയിലെത്തിയത്. മുനിസിപ്പാലിറ്റി സെക്രട്ടറി, ലൈഫ് മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ എന്നിവരുടെ മൊഴിയെടുത്ത ശേഷമാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണ സ്ഥലം സംഘം സന്ദര്‍ശിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ ഫ്ലാറ്റിന്‍റെ ബലപരിശോധന നടന്നില്ല. വിശദമായ പരിശോധനയ്ക്ക് വീണ്ടും എത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം.

ലൈഫ് ക്രമക്കേടില്‍ യുണിടാക്കിന്‍റെയടക്കം ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നേരത്തെ ശേഖരിച്ച വിജിലന്‍സ് സംഘം കമ്മീഷന്‍ ഇടപാട് സ്ഥിരീകരിച്ചുന്നു. ഇതിന്‍റെ ഭാഗമായി ഇടപാടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ രണ്ട് ബാങ്കുകളുടെ മാനേജര്‍മാരുടെ മൊഴിയെടുത്തു. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടം യുഎഇ കോണ്‍സുലേറ്റ് അയച്ചത് ഏഴ് കോടി രൂപയാണ്.

ഫ്ലാറ്റ് നിര്‍മ്മാണ കരാര്‍ നേടിയ യുണിടാക്കിന് ഫെഡറില്‍ ബാങ്കില്‍ അഞ്ച് കോടി രൂപയും ആശുപത്രി നിര്‍മ്മാണത്തിന് സെയ്ന്‍ വെഞ്ച്വേഴ്സിന് ആക്സിസ് ബാങ്കില്‍ രണ്ട് കോടി രൂപയുമാണ് എത്തിയത്. കൊച്ചിയിലുള്ള ബാങ്കുകളുടെ ബ്രാഞ്ച് മാനേജര്‍മാരുടെ മൊഴി രേഖപ്പെടുത്തിയാണ് വിജിലന്‍സ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. സ്വപ്നയ്ക്കടക്കം കമ്മീഷന്‍ നല്‍കുന്നതിന് 4.20 കോടി രൂപ സന്തോഷ് ഈപ്പന്‍ പിന്‍വലിച്ചതിലും വ്യക്തത വന്നു. പണം അക്കൌണ്ടിലെത്തിയതിന്‍റെയും പിന്‍വലിച്ചതിന്ന്‍റെയും തീയതിയും സമയവും ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്.