LiveTV

Live

Kerala

കാപ്പന് വേണ്ടി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

സുപ്രിം കോടതിയില്‍ നിന്നുണ്ടായത് ആശാവഹമായ നടപടിയാണെന്നും മുഖ്യമന്ത്രി

കാപ്പന് വേണ്ടി സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

ഹാഥ്റില്‍ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ച് വാര്‍ത്ത ശേഖരിക്കാനായി പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിം കോടതിയില്‍ നിന്നുണ്ടായത് ആശാവഹമായ നടപടിയാണെന്നും മുഖ്യമന്ത്രി.